ക്വാർട്ടർ സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു..

ക്വാർട്ടർ സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു..

ക്വാർട്ടർ സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു..
(PIC credit :keralablasters )

ഈ വർഷത്തെ ഇന്ത്യൻ ഫുട്ബോൾ സീസണിലെ ആദ്യത്തെ കോമ്പറ്റിഷനായ ഡ്യുറണ്ട് കപ്പിലെ ക്വാർട്ടർ സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എതിരാളികൾ ആർമി ഗ്രീനാണ്. വൈകിട്ട് മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുക.

ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ വിജയം അനിവാര്യമാണ്.കളിച്ച മൂന്നു മത്സരങ്ങളും ജയിച്ചു ഒൻപതു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതുള്ള ഒഡിഷ ഇതിനോടകം തന്നെ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു.കളിച്ച എല്ലാ മത്സരങ്ങളും തോറ്റ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു.

ആർമി ഗ്രീൻ, കേരള ബ്ലാസ്റ്റേഴ്‌സ്, സുധേവ ഡൽഹി എന്നീ ടീമുകൾക്കാണ് നിലവിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ. ഇതിൽ ഇന്നത്തെ മത്സരം ആർമി ഗ്രീനോട് ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിക്കുകയാണെൽ ആർമി ഗ്രീൻ അടുത്ത റൗണ്ടിലേക്ക് കുതിക്കും.ഇന്നത്തെ മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പുറത്താകും.

ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ട് മാത്രം കാര്യമില്ല.ആർമി ഗ്രീനിന്റെ അവസാന മത്സരത്തിൽ അവർ ജയിക്കുക്കയാണേൽ ഗോൾ ശരാശരി കണക്കിലെടുക്കും. മറിച്ചു തോൽവിയോ സമനിലയോയാണ് ആ മത്സരത്തിലെ ഫലമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത റൗണ്ടിലേക്ക്‌ മുന്നേറും.

കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here